RSS

ഓര്‍മയിലെ ഒരു തെരഞ്ഞെടുപ്പ്

സര്‍വ ശക്തിയും സംഭരിച്ചു ഓടുന്നതിനിടയിലും എന്റെ മനസ്സില്‍ ബൂത്തിനടുത്ത് ഹെല്പ് ഡെസ്കില്‍ (help desk) ഇരുന്നിരുന്ന എന്റെ പ്രിയപ്പെട്ട ചങ്ങാതിയുടെ പേടിച്ചരണ്ട മുഖം മാത്രമായിരുന്നു മനസ്സില്‍ . പാതവക്കിലെ കമ്മ്യൂണിസ്റ്റ്‌ പച്ചകളെ പോലും അല്പം ഭയത്തോടെ വകഞ്ഞു മാറ്റി ഓടുമ്പോള്‍ എതിരെ വോട്ട് ചെയ്യാനായി ബൂത്തിലേക്ക് പോകുന്നവര്‍ക്ക് മുഖം കൊടുക്കാതെ ലകഷ്യ സ്ഥാനനത്തെക്ക് കുതിച്ചു കൊണ്ടിരുന്ന . നേരെ റോഡിലൂടെ മുന്നോട്ടു പോയാല്‍ ശത്രു പാളയത്തില്‍ ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ടെന്നും കൊട്ട് പോലും ബാക്കി കിട്ടില്ലെന്നും ആരോ വിളിച്ചു പറഞ്ഞതിനാല്‍ പുഴ കടന്നു അക്കരെ വഴി ഓടി പെങ്ങളുടെ വീട്ടില്‍ ചാടിക്കയറി, ആക്രയോടെ കിട്ടിയ പാത്രം നിറച്ചു വെള്ളം എടുത്തു കുടിക്കുന്നത് കണ്ട പെങ്ങള്‍ കാര്യം തിരക്കിയെങ്കിലും ഒന്നും പറയാന്‍ പറ്റുന്ന പരുവത്തിലായിരുന്നില്ല ഞാന്‍. ഓടി തളര്‍ന്നു വന്ന ഞാന്‍ പുറത്തിട്ടിരുന്ന കസേരയില്‍ ഒന്നിരിക്കാന്‍ തുനിഞ്ഞെങ്കിലും ബൂത്തിലും പുറത്തും കണ്ട അനുഭവങ്ങള്‍ മനസ്സില്‍ ഓടിയെത്തി . നീളമുള്ള നാട്ട (വടി) കൊണ്ട് ജനലഴിയില്‍ കൂടി ഇട്ടു പ്രകാശന്റെയും നസീറിന്റെയും(യദാര്‍ത്ഥ പേരല്ല) വാരിയെല്ലിനും നട്ടെല്ലിനും നേര്‍ക്ക്‌ നോക്കി ആഞ്ഞു കുത്തി ആനന്ദിക്കുന്ന ജനാധിപത്യത്തിന്റെ "കാവല്‍ക്കാര്‍ " ആക്രോശിക്കുന്നത് അത്തരത്തില്‍ ആയിരുന്നല്ലോ!

"പുറത്ത് ഇറങ്ങി വാടാ നാറികളെ,നിനക്കൊക്കെ കാണിച്ചു തരാമെടാ........."

സത്യത്തില്‍ അവര്‍ ചെയ്ത തെറ്റ് എഴുംവയലില്‍ നിന്നും വന്ന ഒരു പുള്ളി അതെ പേരുള്ള മറ്റൊരു വോട്ടറുടെ വോട്ടു ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞു. ഇത് ജനാധിപത്യത്തില്‍ കൊടും പാതകം തന്നെ അല്ലെ !!!!!!!!!!!!! അങ്ങിനെ അവരെ തടയമോ,..ചാലഞ്ച് ചെയ്ത വോട്ടറുടെ ഡോകുമെന്റ്സ് അര മണിക്കൂറിനുള്ളില്‍ ഹാജരാക്കാന്‍ പ്രേസൈടിംഗ് ഓഫീസര്‍ ഉത്തരവിട്ടു. തടഞ്ഞു വെച്ച വോട്ടറെ വിട്ടില്ലെങ്കില്‍ തട്ടിക്കലയുമെന്ന ഭീഷണി യും ആക്രോശവും ഒരു ഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കെ ,ഒരിക്കലും അര മണിക്കൂറിനുള്ളില്‍ പ്രൂവ് ചെയ്യാന്‍ ആവില്ലെന്നരിയിച്ചു കൊണ്ട് പുറത്തേക്ക് വന്ന ഞാന്‍ കണ്ടത് എന്റെ കൂട്ടുകാരന്‍ രഫീകിന്റെ നേരെ ചാടി അടുക്കുന്ന ഏതാനും ക്രൂരന്മാരെയാണ്. അങ്ങോട്ട്‌ നീങ്ങിയ എന്നെ ആഞ്ഞു തള്ളി ദൂരെ തെറുപ്പിച്ച ക്രൂരനെ ഇന്നും മറന്നിട്ടില്ല.

"മടക്കി കെട്ടി സ്ഥലം വിട്ടോണം, ഇല്ലെങ്കില്‍, കുത്തി കുടല് മാല പുറത്ത്തെക്കിടും' നീട്ടിയ പിച്ചാത്തിയും കാട്ടിക്കൊണ്ട് rafeekinu നേരെ തിരിയുന്ന കുറെ ക്രൂര മുഘങ്ങലെയാണ് മുന്നില്‍ കണ്ടത്.
"എന്താ നിങ്ങള്ക്ക് മാത്രമേ ഇവിടെ നിക്കാന്‍ പാടുള്ളൂ എന്നുണ്ടോ? രഫീകും വിട്ടു കൊടുക്കാന്‍ ഭാവമില്ല (ഇതും ഒറിജിനല്‍ പേരല്ല കേട്ടോ,ഈ പുള്ളി ഇത് വായിച്ചു ഇന്ന് ചിരിച്ചേക്കാം , ) അപ്പോഴേക്കും പന്തല്‍ അടിച്ചു പൊളിക്കാന്‍ തുടങ്ങിയിരുന്നു. ബൂത്ത്‌ മൊത്തം വളഞ്ഞു നിന്നിരുന്ന അനേകം പേരെ പിറകില്‍ കണ്ടതോട്‌ കൂടി ഓട്ടം തുടങ്ങിയ ഞാന്‍ ഇനി ഇരുന്നാല്‍ അവിടം അകപ്പെട്ടവര്‍എന്തും സംഭവിക്കാം. അന്നത്തെ സ്ഥാനാര്‍ഥിയുടെ "ചീഫ് എജന്റ്റ് "(cheep agent) ആയിരുന്ന ഈ ഓട്ടക്കാരന്‍ ആ ഓട്ടം ഏഷ്യാഡില്‍ ആയിരുന്നു ഓടിയതെങ്കില്‍ ആ കപ്പു കൊണ്ട് ഇന്ന് മക്കള്‍ മണ്ണ് വാരി കളിചേനെ....
ഓടിക്കിതച്ചു എത്തും മുമ്പേ പാതി വഴിയില്‍ കണ്ടു ആരോ വിവരം പറഞ്ഞതനുസരിച് നേതാവും ഒരു പറ്റം ധീരന്മാരും കൂടി പുലിക്കൂട്ടില്‍ അകപ്പെട്ട കുഞ്ഞാടുകളെ മുന്നിലാക്കി പ്രകടനമായി ആനയിക്കുന്നു. പിന്നീട് ഒരിക്കലും ചീഫ് എജെന്റ് ജോലി എനിക്ക് കിട്ടിയിട്ടില്ല, അല്ല,അതിനു പോയിട്ടില്ല. അതാണ് സത്യം.



by...ceeteepee..alakkad

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment