RSS

stoke......stroke


വൈകുന്നേരം ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ അയല്‍പക്കത്തെ മുഹമ്മദ്‌ വീട്ടില്‍ ഉണ്ട്.പച്ചക്കറിക്ക് വെള്ളം ഒഴിക്കല്‍ ,തുടങ്ങി ചെറു ചെറു ജോലികള്‍ വീട്ടില്‍ വന്നു ചെയ്യാന്‍ അവനു ഇഷ്ട്ടമാണ്.9 വയസ്സ് കാരനായ അവന്‍ ബുദ്ധിമാനാണ്.. എന്നാല്‍ അവന്റെ ഉമ്മാക്ക് അവനെക്കുറിച്ചു പരാതി മാത്രമേ ഉള്ളൂ.ഒരു വസ്തു അനുസരിക്കില്ല,മഹാ കുരുത്തക്കേട്‌,അനുജനെയും,ചേച്ചിയെയും അടിക്കും എന്നൊക്കെ.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്ട്രോക്ക്.അവ ഏതൊക്കെയെന്നു പറയാം.
1.പോസിറ്റീവ് സ്ട്രോക്ക്.;കുട്ടി ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും,എടുത്തു പറയുകയും ചെയ്യുക.,സമ്മാനങ്ങള്‍ നല്‍കുക,ഇവയൊക്കെ പോസിറ്റീവ് സ്ട്രോക്കാന്.ഇത് നിരന്തരം ലഭിക്കുന്ന കുട്ടികള്‍ മാത്രമേ ആത്മ വിശ്വാസത്തോടും,അനുസരണയോടും വലരുകയുളൂ.മിക്ക രക്ഷിതാക്കളും ഇക്കാര്യത്തില്‍ വളരെ വറ്റിതരം കാണിക്കുന്നവരാണ്.കുട്ടി അഹങ്ഗാരിയായെക്കുമോ എന്ന് പേടിച്ചിട്ടാണ് ഇത് പറയാത്തത്.എന്റെ മോന്‍ മിടുക്കനാണ്,ബുദ്ധിമാനാണ്,എന്നൊക്കെ കേള്‍ക്കാന്‍ കുട്ടി തീവ്രമായി ആഗ്രഹിക്കുന്നുണ്ട്.നിര്‍ലോഭം അത് നല്‍കുക.
2. നെഗറ്റീവ് സ്ട്രോക്ക്. ഇത് വേണ്ടതിലധികം കുട്ടിക്ക് ലഭിക്കുന്നു.കുട്ടി തൊട്ടതിനും എടുത്തതിനും വഴക്കാണ്,കുറ്റപ്പെടുത്തല്‍ ആണ്,വേണടാത്ത ശിക്ഷകള്‍ ആണ്.നെഗറ്റീവ് നിരന്തരം ലഭിക്കുന്ന കുട്ടികള്‍ അധമ ബോധം ഉള്ളവരും,അപകര്‍ഷതാ ബോധം ഉള്ളവരും തെറ്റ് ചെയ്യാന്‍ പ്രവണത യുള്ളവരും ആയി മാറും.
3.സീറോ സ്ട്രോക്ക്;സ്ട്രോക്കില്ലെങ്ങില്‍ ജീവിതം ഇല്ല എന്നാണു..നല്ലതും ചീതയും ഇല്ലാത്ത അവസ്ഥയാണ് ഇത്.അതായത് സ്ടോക്കില്ല.പോസിറ്റീവ് കിട്ടാത്ത ഒരു കുട്ടി പിന്നെ ആഗ്രഹിക്കുക സീറോ അല്ല,നെഗറ്റീവ് ആണ്.താന്‍ ചെയ്യുന്നത് തെറ്റാണെന്നും,അതിനു ശിക്ഷ കിട്ടുമെന്നും അറിഞ്ഞിട്ടു തന്നെയാണ് മിക്ക കുട്ടികളും തെറ്റുകള്‍ ചെയ്യുന്നത്,തന്റെ രക്ഷിടഹാക്കളില്‍ നിന്നും ഒരിക്കലും പോസിറ്റീവ് സ്ട്രോക്ക് കിട്ടില്ല.നെഗറ്റിവ് അവര്‍ തരും.സ്ട്രോക്കില്ലാതെ അവനു ജീവിക്കാന്‍ പറ്റില്ല.അതുകൊണ്ട് അവന്‍ നെഗറ്റീവ് സ്ട്രോക്ക് ചോദിച്ചു വാങ്ങുന്നു.അങ്ങനെ പതുക്കെ ഒരു സാമൂഹ്യ ദ്രോഹി പിറക്കുന്നു.കൂട്ട് കുടുംബത്തില്‍ അമ്മാവന്മാര്‍ മരുമക്കള്‍ക്ക് നെഗടിവ് സ്ട്രോക്ക് കൊടുക്കുന്നതില്‍ വീരന്മാര്‍ ആണ്.പിന്നെ നമ്മുടെ മദ്രസാ...........
എല്ലാ മനുഷ്യ ജീവികള്‍ക്കും ഇത് ആവശ്യമാണ്‌.പോസിറ്റീവ് സ്ട്രോക്ക് ഒട്ടും ലഭിക്കാത്ത ഒരു വിഭാഗമാണ്‌ സ്ത്രീകള്‍.എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും,എത്രയധികം കടിനാധ്വ്വനം ചെയ്താലും,ഭര്‍ത്താവോ,മക്കളോ, രക്ഷിതാക്കാലോ സ്ത്രീകള്‍ക്ക് + കൊടുക്കില്ല.അവര്‍ നെഗറ്റീവ് ചോദിച്ചു വാങ്ങുകയുമില്ല.പകരം ഇപ്പോഴും സീറോ സ്ട്രോക്കിലായിരിക്കും.ഫലമോ?എല്ലാ കഴിവുകളും നഷ്ട്ടപ്പെട്ട ഒരു അടുക്കള യന്ത്രമായി അവര്‍ മാറും.ചെറു പ്രായത്തില്‍ തന്നെ ചികിത്സിച്ചാല്‍ മാറാത്ത ധാരാളം രോഗങ്ങല്‍ക്കുടമയാകും.
ഞാനീ ലേഖനം എഴുതുമ്പോള്‍ എനിക്ക് നിഗളില്‍ നിന്നും സ്ട്രോക്കുകള്‍ ലഭിക്കും.മനുഷ്യന്‍ ചെയ്യുന്ന ഇതു നല്ല പ്രവര്തികളുടെയും അടിസ്ഥാനം സ്ട്രോക്കുകള്‍ക്ക് വേണ്ടിയുള്ള ദാഹമാണ്.അത് കൊണ്ട് കൊടുക്കെണ്ടവര്‍ക്ക് മടിയില്ലാതെ കൊടുക്കുക.കിട്ടുമ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക.നോ സ്ട്രോക്ക് നോ ലൈഫ്
By.. ഒ.പി.മുസ്തഫ മാസ്റ്റര്‍

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment